ദില്ലി: യുപിഐ ചാർജുകളെ കുറിച്ച് വ്യക്തത വരുത്തി നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ). ഉപഭോക്താക്കൾ 2,000 രൂപയ്ക്ക് മുകളിലുള്ള വ്യാപാര ഇടപാടുകൾക്ക് ഫീസ് നൽകേണ്ടിവരുമെന്ന് എൻപിസിഐ അറിയിച്ചിരുന്നു. എന്നാൽ ഇത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. ഒരു ഉപഭോക്താവും ഇന്റർചേഞ്ച് ഫീ നൽകേണ്ടതില്ല. . വ്യാപാരി ഇടപാടുകൾക്ക് മാത്രമേ ഇന്റർചേഞ്ച് ഫീസ് ബാധകമാകൂവെന്നും എൻപിസിഐ പുതിയ പ്രസ്താവന ഇറക്കിയിട്ടുണ്ട്. കൂടാതെ, ബാങ്ക് ടു ബാങ്ക് യുപിഐ ഇടപാടുകൾക്ക് ഇന്റർചേഞ്ച് ഫീ ഇല്ല. അതേസമയം, പേയ്‌മെന്റുകൾക്കായി ക്യൂആർ കോഡോ യുപിഐ ഐഡിയോൽകുന്ന വ്യാപാരിക്ക് ഇന്റർചേഞ്ച് ഫീസ് ബാധകമായിരിക്കും