ദുബായ് : ആറ്റിങ്ങൽ കെയറിന്റെ നേതൃത്വത്തിൽ കുടുംബ ഇഫ്താർ സംഗമം ദുബായ് റാവിസ് ഹോട്ടലിൽ സംഘടിപ്പിച്ചു. UAE യുടെ എല്ലാ എമിറേറ്റ്സിൽ നിന്നും നിരവധി കുടുംബ അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു. ആറ്റിങ്ങൽ കെയർ അംഗങ്ങളുടെ മെമ്പർഷിപ് കാർഡ് വിതരണവും ഈ ചടങ്ങിനൊപ്പം സംഘടിപ്പിച്ചു. ആദ്യ മെമ്പർഷിപ് കാർഡിന്റെ വിതരണം ചെയർമാൻ ഷാജി ഷംസുദീൻ മുതിർന്ന അംഗവും ആറ്റിങ്ങൽ കെയറിന്റെ അഡ്വവൈസറി മെമ്പറുമായ അൻസാർ കിളിമാനൂരിന് നൽകി ചടങ്ങ് നിർവ്വഹിച്ചു.