*ആറ്റിങ്ങൽ കെയർ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.*

ദുബായ് : ആറ്റിങ്ങൽ കെയർ പ്രവാസി അസോസിയേഷനും, അലി മെഡിക്കൽ സെന്ററും സംയുക്തമായി ചൊവ്വാഴ്ച (2023 ഫെബ്രുവരി 28) ന് ദുബായ് -ദേര നൈഫ് സൂഖിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് വിജയകരമായി പൂർത്തിയാക്കി.

ഡോക്ടർ പ്രേംകുമാറിന്റെ നേതൃത്വത്തിൽ നൂറോളം പേരെ പരിശോധന നടത്തുകയും ചെയ്തു. അദ്ദേഹത്തിനൊപ്പം ഡോക്ടർമാരായ ബാബു ഇമ്മാനുവൽ, ജോഷ്‌ന ജോസഫ് എന്നിവരും പങ്കെടുത്തു.

മെഡിക്കൽ ക്യാമ്പ് ഉത്ഘാടനം കെപിസിസി സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് നിർവ്വഹിച്ചു.
ആറ്റിങ്ങൽ കെയർ നടത്തികൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രശംസിക്കുകയും തുടർന്നും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് അദ്ദേഹത്തിന്റെ പരിപൂർണ്ണ പിന്തുണയുണ്ടാകുമെന്ന് വാഗ്ദാനവും നൽകി.

ദുബായ് മുനിസിപ്പാലിറ്റി ദെയ്‌റ സൂഖ് മാനേജർ ഖാലിദ് അബ്ദുള്ള മർഹൂൻ മുഖ്യ അഥിതിയായി പങ്കെടുത്ത ചടങ്ങിൽ ആറ്റിങ്ങൽ കെയർ ചെയർമാൻ ഷാജി ഷംസുദ്ധീൻ, പ്രസിഡന്റ്‌ ബിനു പിള്ള, ട്രെഷറർ സജീർ ഹക്കിം, കൺവീനർമാരായ നൗഷാദ് അഴൂർ, കുഞ്ഞുമോൻ, നിസ്സാം കിളിമാനൂർ, സഹദ് ഇല്യാസ് എന്നിവർ പങ്കെടുത്തു.