തിരുവനന്തപുരം ജില്ലയിൽ വർക്കലയിൽ പച്ചക്കറി വ്യാപാരിയുൾപ്പെടെ അഞ്ചംഗ കുടുംബം വീടിന് തീപിടിച്ച് മരിക്കാനിടയായ സംഭവത്തിൽ അന്വമഷണം ശക്തമാക്കി ക്രെെംബ്രാഞ്ച്. വീട്ടിൽ പടർന്ന തീയുടെ ഉറവിടം കണ്ടെത്തുവാനുള്ള ശ്രമങ്ങളാണ് ക്രെെംബ്രാഞ്ച് നടത്തുന്നത്. വർക്കല പുത്തൻചന്തയിലെ പച്ചക്കറി-പഴവർഗ മൊത്ത വ്യാപാരിയായ ധളവാപുരം രാഹുൽനിവാസിൽ ആർ.പ്രതാപൻ (62), ഭാര്യ ഷേർളി (52), ഇളയമകൻ അഹിൽ (29), അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൂത്തമകൻ നിഹുലിൻ്റെ ഭാര്യ അഭിരാമി (24), ഇവരുടെ മകൻ റയാൻ ( 8 മാസം) എന്നിവരാണ് വീടിനുള്ളിൽ കത്തിയെരിഞ്ഞ് മരിച്ചത്. ഇവരുടെ ദാരുണ മരണത്തിനിടയാക്കിയ തീപിടിത്തമാണ് ദുരൂഹമായി തുടരുന്നത്. ദുരന്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത് പ്രതാപൻ്റെ മകൻ നിഹുൽ മാത്രമാണ്.
തീപിടിത്തത്തിനു കാരണം ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടാണെന്ന് ഫയർഫോഴ്സ് ആദ്യം വ്യക്തമാക്കിയിരുന്നു. എന്നാൽ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റും ഫോറൻസിക് വിഭാഗവും ഇക്കാര്യം തള്ളി രംഗത്തെത്തുകയായിരുന്നു. ഇതോടെ അന്വേഷണം ആശയക്കുഴപ്പത്തിലായി. അതിനിടയിലാണ് കേസിലെ ദുരൂഹത നീക്കാനായി ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. തീയുടെ ഉറവിടവും അതിൻ്റെ കാരണവും കണ്ടെത്താൻ ദൃക്‌സാക്ഷികളിൽ നിന്നും അയൽക്കാരിൽ നിന്നും വീണ്ടും മൊഴിരേഖപ്പെടുത്തുകയാണ് ക്രെെംബ്രാഞ്ച്. ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ ശേഖരിച്ച് കേസിൽ തുമ്പുണ്ടാക്കാനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്. അതിനൊപ്പം തന്നെ ദുരന്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട നിഹുൽ തൻ്റെ ഭാര്യയും കുഞ്ഞുമുൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്കുണ്ടായ ദുരന്തത്തിൽ സംശയങ്ങൾ ഉന്നയിക്കുക കൂടി ചെയ്‌ത് രംഗത്തെത്തിയിരുന്നു. ഇതും കൂടിയായതോടെ സംഭവം അടിമുടി പുനരന്വേഷിക്കാനാണ് ക്രെെംബ്രാഞ്ച് തീരുമാനം.
2022 മാർച്ച് എട്ടിന് പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. പുത്തന്‍ചന്തയിലെ പച്ചക്കറി മൊത്തവ്യാപാര ശാലയായ ആര്‍പിഎന്‍ വെജിറ്റബിള്‍സ് ആന്‍ഡ് ഫ്രൂട്‌സ് ഉടമ ചെറുന്നിയൂര്‍ അയന്തി പന്തുവിള രാഹുല്‍ നിവാസില്‍ പ്രതാപന്‍ എന്ന ബേബി-62, ഭാര്യ ഷേര്‍ളി (53), മകന്‍ അഹില്‍ (29), മകന്‍ നിഹുലിൻ്റെ ഭാര്യ അഭിരാമി (25), ഇവരുടെ മകന്‍ റയാന്‍ (8 മാസം) എന്നിവരാണു വീട് തീപിടിച്ച് മരണപ്പെട്ടത്. ഇവരുടെ മരണകാരണം പുക മൂലമുള്ള ശ്വാസംമുട്ടൽ മൂലമാണെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. അതേസമയം ദുരന്തത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത് മകൻ നിഹുല്‍(32) മാത്രമായിരുന്നു. തുടർന്ന് നിഹുലിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പുക ശ്വസിച്ചതാണ് മരണകാരണമെന്നാണ് വിലയിരുത്തല്‍. മരിച്ചവര്‍ക്കൊന്നും കാര്യമായ പൊള്ളല്‍ ഏല്‍ക്കാത്തതും വസ്ത്രങ്ങളില്‍ തീപടരാത്തതുമാണ് ഈ നിഗമനത്തിനു പിന്നില്‍. വീട്ടിലെ ഹാളിലെ സാധനങ്ങള്‍ കത്തിനശിച്ച നിലയിലാണ്. ഇവിടെ തീപിടിത്തമുണ്ടായി മുകള്‍ നിലയിലേക്കും മറ്റും പുക നിറഞ്ഞതായാണ് പ്രാഥമിക നിഗമനം. ആ സമയത്ത് വീടിനുള്ളില്‍ ഇൻ്റീരിയൽ വർക്കുകൾ നടക്കുകയായിരുന്നു. അത് നടത്തിയിരിക്കുന്നത് ജിപ്‌സം ഉപയോഗിച്ചാണ്. ഇത് തീപടരുന്നതും പുക വ്യാപിക്കുന്നതും വേഗത്തിലാക്കിയെന്നും പൊലീസ് പറഞ്ഞിരുന്നു. എസി പ്രവര്‍ത്തിച്ചുവന്ന മുറികള്‍ അടച്ചനിലയിലായതിനാല്‍ പുക ഉള്ളില്‍ പടര്‍ന്നപ്പോള്‍ വേഗം രക്ഷപ്പെടാനുള്ള സാധ്യത കുറവായെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.