കൊടുംചൂടിൽ പക്ഷികൾക്കും ദാഹജലം…; നഗരസഭ ഓഫീസുകൾ കേന്ദ്രീകരിച്ച് ദാഹജലം നൽകും; ആര്യ രാജേന്ദ്രൻ

പക്ഷികള്‍ക്ക് വെള്ളം നല്‍കാനായി പദ്ധതിയുമായി തിരുവനന്തപുരം നഗരസഭ. തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസുകൾ കേന്ദ്രീകരിച്ച് പക്ഷികൾക്കും ദാഹജലം നൽകുമെന്ന് തിരുവനന്തപുരം നഗരസഭാ മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു.നമ്മുടെ ആരോഗ്യം പോലെ തന്നെ വളരെ പ്രധാനമാണ് മറ്റ് ജീവജാലങ്ങളുടെയും. ഈ വേനൽക്കാലം അവരും സുരക്ഷിതരായിരിക്കട്ടെയെന്നും ആര്യ രാജേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

കൊടുംചൂടിൽ പക്ഷികൾക്കും ദാഹജലം…

തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസുകൾ കേന്ദ്രീകരിച്ച് പക്ഷികൾക്ക് ദാഹജലം നൽകുന്നു.നമ്മുടെ ആരോഗ്യം പോലെ തന്നെ വളരെ പ്രധാനമാണ് മറ്റ് ജീവജാലങ്ങളുടെയും.
ഈ വേനൽക്കാലം അവരും സുരക്ഷിതരായിരിക്കട്ടെ