മാല പൊട്ടിച്ച മോഷ്ടാക്കളെ പിന്തുടർന്ന് കീഴടക്കി സുധയുടെ ധീരതയ്ക്ക് അഭിനന്ദനങ്ങൾ

രാവിലെ എട്ടരയ്ക്ക് ജോലിക്ക് പോകാനാണ് നരിക്കുനിയിൽ നിന്ന് സ്വകാര്യ ബസിൽ സുധ കയറിയത്. ഡ്രൈവറുടെ ഭാഗത്ത് പിന്നിലെ സീറ്റ് കിട്ടി. തൊണ്ടയാട് എത്തുമ്പോൾ നല്ലതിരക്കനുഭവപ്പെട്ടു. ഇറങ്ങാൻ ഡോറിനരികിലേക്ക് നീങ്ങുമ്പോൾ രണ്ട് സ്ത്രീകൾ ഇരുവശത്തുമായി അടുത്ത് നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടെങ്കിലും കാര്യമാക്കിയില്ല. 

ബസ് നിറുത്തി ഇറങ്ങുമ്പോഴാണ് മാല നഷ്ടമായത് ശ്രദ്ധയിൽപ്പെട്ടത്. കൂടെയിറങ്ങിയ ആ രണ്ട് സ്ത്രീകൾ ഓടി ഓട്ടോയിൽ കയറുന്നത് കണ്ടതോടെ കാര്യം ഉറപ്പിച്ചു, മാല മോഷ്ടിക്കപ്പെട്ടു. മോഷ്ടാക്കളുടെ പിറകേ ഓടി ഒട്ടോ തടഞ്ഞ്. ഓട്ടോ ഡ്രൈവറോട് കാര്യം പറഞ്ഞപ്പോൾ അദ്ദേഹവും സഹായിച്ചു. സ്ഥിതിഗതികൾ വഷളാകുന്നത് കണ്ടപ്പോൾ സ്ത്രീകൾ മാല റോഡിലേക്ക് വലിച്ചെറിഞ്ഞു. നാട്ടുകാരുടെ സഹായത്തോടെ 
 രണ്ടുപേരേയും ഓട്ടോയിൽ നിന്നിറക്കി പൊലീസിൽ വിവരമറിയിച്ചു.   

മാസങ്ങളായി പൊലീസ് അന്വേഷിച്ചു വരുന്ന അന്യസംസ്ഥാന തസ്‌കര കുടുംബമാണ് ശ്രീമതി. സുധയുടെ ധീരതയിൽ കുടുങ്ങിയത്. വിശദമായി ചോദ്യം ചെയ്തപ്പോൾ ഇവരുടെ കൂട്ടാളികളും സ്ഥിരം മോഷ്ടാക്കളുമായ അയ്യപ്പനും അയാളുടെ രണ്ടാം ഭാര്യയയും മലപ്പറും മങ്കരയിൽ താമസിക്കുന്ന വിവരം ലഭ്യമായി. വാടക വീടിൽ നിന്ന് ഇവരെയും പിടികൂടുകയായിരുന്നു. ബസുകൾ, ആരാധനാലയങ്ങൾ, മാളുകൾ, ഷോപ്പുകൾ എന്നിവിടങ്ങളിൽ കൃത്രിമ തിരക്കുണ്ടാക്കി കവർച്ച നടത്തുന്ന നാലംഗ തമിഴ് കുടുംബമാണിത്. ഡിണ്ടിഗൽ കാമാക്ഷിപുരം സ്വദേശി അയ്യപ്പൻ എന്ന വിജയകുമാർ (44), ഭാര്യമാരായ വേലപ്പെട്ടി സ്വദേശിദേവി (38) വസന്ത(45), മകൾ സന്ധ്യ (25) എന്നിവരെയാണ് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ സ്പെഷ്യൽ സ്‌ക്വാഡും സിറ്റി മെഡിക്കൽ കോളേജ് പോലീസ് സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.
#keralapolice #kozhikodepolice