വനിതാദിനത്തോടനുബന്ധിച്ച് സ്ത്രീകൾക്കായി സൗജന്യ സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ആറ്റിങ്ങൽ കരാട്ടേ ടീമും ആറ്റിങ്ങൽ ജെ സി ഐയും സംയുക്തമായി സംഘടിപ്പിക്കുന്ന പരിശീലനപരിപാടി മാർച്ച് 8 വൈകുന്നേരം 4 മുതൽ 6 വരെ ആറ്റിങ്ങൽ സ്വസ്തിയ ഫിറ്റ്നസ് സ്പേസിൽ വച്ച് നടക്കും. കായികശേഷിയെ ആശ്രയിക്കാതെ സ്ത്രീകൾക്ക് എങ്ങനെ ആക്രമണങ്ങളിൽ നിന്ന് രക്ഷനേടാം എന്നതിനെ പറ്റിയുള്ള ബോധവൽകരണ ക്ലാസും പരിശീലനവും ആറ്റിങ്ങൽ കരാട്ടെ ടീം മുഖ്യ പരിശീലകൻ സെൻസായ് സമ്പത് V നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് 6282738973 (JC Dr സൗമ്യ കൃഷ്ണൻ) 90746 21302 (JC കാർത്തു സജൻ)