ക്രിമിനലും മോഷ്ടാവുമായ അടൂർ സ്വദേശി തുളസീധരനെ കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തു.

മുപ്പതോളം മോഷണ കേസുകളിലെ പ്രതിയാണ് തുളസീധരൻ. റബ്ബർ ഷീറ്റ് മോഷണ കേസിൽ കടയ്ക്കൽ പോലീസ് പിടികൂടുകയുംറിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു.

 തുടർന്ന് പുറത്തിറങ്ങിയ തുളസീധരൻ മറ്റൊരു മോഷ്ടാവായ രാജനുമായി ചേർന്ന് മോഷണം നടത്തി വരികയായിരുന്നു.

 കൂടെയുള്ള മോഷ്ടാവായ രാജൻ അടഞ്ഞുകിടക്കുന്ന വീടുകളാണ് കുത്തിത്തുറന്ന് സാധനങ്ങൾ മോഷ്ടിക്കുന്നത്.