ഷാര്‍ജ: ഷാര്‍ജ ബുഹൈറയില്‍ ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ ശേഷം പ്രവാസി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു. ഇന്ത്യക്കാരനായ 30കാരനാണ് കൃത്യം നടത്തിയ ശേഷം ചാടി മരിച്ചത്. സംഭവം ഷാര്‍ജ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇയാളുടെയും കുടുംബത്തിന്റെയും കൃത്യമായ വിലാസം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. ഭാര്യയെയും എട്ട്, നാല് വയസുള്ള മക്കളെയും കൊലപ്പെടുത്തിയതായി കത്തെഴുതിവെച്ച ശേഷമാണ് ഇയാള്‍ ചാടിയത്. ഇയാളുടെ വസ്ത്രത്തില്‍ നിന്ന് കത്ത് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലപാതകത്തെ കുറിച്ചും സംഭവത്തിലേക്ക് നയിച്ച കാരണത്തെകുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി.