സംസ്ഥാന സർക്കാരിന്റെ തദ്ദേശ സ്ഥാപനങ്ങളോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് യുഡിഫ് സംസ്ഥാനമൊട്ടാകെ നടത്തുന്ന പ്രധിഷേധ സമരത്തിന്റെ ഭാഗമായി കരവാരം ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുൻപിൽ നടന്ന പ്രതിഷേധ സമരം ജനപ്രതിനിധികളായ എം. കെ ജ്യോതി, ഇന്ദിര സുദർശനൻ എന്നിവരുടെ നേതൃത്വത്തിൽ നടന്നു. മണ്ഡലം പ്രസിഡന്റ് ജാബിർ. എസ്,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് മണിലാൽ സഹദേവൻ,നിസ്സാം തോട്ടയ്ക്കാട്, മുഹമ്മദ് അജ്മൽ,മേവർക്കൽ നാസർ തുടങ്ങിയവർ സംസാരിച്ചു.