ജംഇയത്തുൽ ഉലമ കണിയാപുരം മേഖല പണ്ഡിത ക്യാമ്പ് സംഘടിപ്പിച്ചു

മോഹനപുരം : 14-03-23 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മോഹനപുരം ബാദ്രിയയിൽ പ്രസിഡന്റ്‌ അബ്ദുസലാം അഹ്സനിയുടെ അധ്യക്ഷതയിൽ അഖീദ ക്ലാസ്സ്‌ സംഘടിപ്പിച്ചു. ജില്ല സെക്രട്ടറി ഡോ : ഷംസുദ്ധീൻ അഹ്സനി പ്രസ്തുത ക്ലാസ്സ്‌ ഉത്ഘാടനം ചെയ്ത് സംസാരിച്ചു ഏകനായ അല്ലാഹുവിന്റെ അസ്മാഅ സ്വിഫാത്തുകൾ എന്ന വിഷയത്തിൽ കേന്ദ്ര മുശാവറ അംഗം വിഴിഞ്ഞം അബ്ദുറഹ്മാൻ സഖാഫി ക്ലാസ്സെടുത്തു. ഖലഫിന്റെ യും സലഫിന്റെയും അഭിപ്രായങ്ങളും മുഉതസലിയയുടെയും വഹാബിസത്തിന്റെയും അഭിപ്രായങ്ങളും വളരെ ഗഹന മായി ക്ലാസ്സിൽ പ്രതിപാതിച്ചു.മേഖല സെക്രട്ടറി സിദ്ധീഖ് അഹ്സനി സ്വാഗതം ആശംസിക്കുകയും നജീബ് സഖാഫി, ഷംസുദ്ധീൻ കാമിലി എന്നിവർ ആശസകൾ നേർന്നു സയ്യിദ് ഖലീലുറഹ്മാൻ, സയ്യിദ് മുഹമ്മദ്‌ ജൗഹരി, ബദറുദ്ധീൻ മിസ്ബാഹി എന്നിവർ ചർച്ചയിൽ പങ്കെടുത്തു മുഹമ്മദ്‌ ആഷിഖ് ജവാഹിരി നന്ദി അർപ്പിച്ചു