പോലീസില്‍ പരാതി നല്‍കിയ വിരോധത്തില്‍ മാരകായുധങ്ങളുമായി എത്തി ആക്രമണം നടത്തിയ പ്രതിയെ പോലീസ് പിടികൂടി

പാരിപ്പള്ളി. പോലീസില്‍ പരാതി നല്‍കിയ വിരോധത്തില്‍ മാരകായുധങ്ങളുമായി എത്തി ആക്രമണം നടത്തിയ പ്രതിയെ പോലീസ് പിടികൂടി. വിലവൂര്‍ക്കോണം, ശിവമന്ദിരത്തില്‍ സഹദേവന്‍ മകന്‍ രാധാകൃഷ്ണന്‍(53) ആണ് പാരിപ്പള്ളി പോലീസിന്‍റെ പിടിയിലായത്. വിലവൂര്‍ക്കോണം സ്വദേശിയായ സ്ത്രീയെ ആണ് ഇയാള്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. ഇവരുടെ സഹോദരനുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സഹോദരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതിന് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ വിരോധത്തിലാണ് കഴിഞ്ഞ ദിവസം വൈകിട്ടോടെ കടയില്‍ നിന്നും വീട്ടിലേക്ക് മടങ്ങി വരികയായിരുന്ന സ്ത്രീയെ ഇയാള്‍ പൊതുനിരത്തില്‍ വച്ച് തറയില്‍ തള്ളിയിട്ട് വസ്ത്രം വലിച്ച് കീറി മാനഹാനിപ്പെടുത്താന്‍ ശ്രമിക്കുകയും കൈയ്യില്‍ കരുതിയിരുന്ന മാരകായുധം ഉപയോഗിച്ച് ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്യ്തത്....