നിയന്ത്രണം വിട്ട കാര്‍ രണ്ട് ഓട്ടോറിക്ഷകളില്‍ ഇടിച്ചു; അമ്മയും മകളും മരിച്ചു

വയനാട്: വയനാട് മേപ്പാടി മൂപ്പൈനാടുണ്ടായ വാഹനാപകടത്തിൽ അമ്മയും മകളും മരിച്ചു. വടുവഞ്ചാൽ സ്വദേശികളായ മറിയക്കുട്ടി (70), മോളി (54) എന്നിവരാണ് മരിച്ചത്.

എതിർ ദിശയിൽ നിന്നും വന്ന കാർ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഓട്ടോ ഡ്രൈവർ ലതീഷിന് പരിക്കേറ്റ് ചികിത്സയിലാണ്.

നിയന്ത്രണം വിട്ട കാർ മറ്റൊരു ഓട്ടോറിക്ഷയെയും ഇടിച്ചിട്ടു.

ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെ മുപ്പൈനാട് ജങ്ഷനു സമീപമായിരുന്നു സംഭവം. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറും രണ്ട് ഓട്ടോറിക്ഷകളും

രണ്ടുപേരെ ഗുരുതര പരുക്കുകളോടെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷാ ഡ്രൈവർ കോഴിക്കോട് പുതുപ്പാടി സ്വദേശി ഖാലിദ് (50), കാർ ഡ്രൈവർ തമിഴ്‌നാട് സ്വദേശി പുരുഷോത്തമൻ (26) എന്നിവരാണ് ചികിത്സയിൽ.