വർക്കല: എസ് വൈ എസ് വർക്കല സോണിന് കീഴിൽ ഫെബ്രുവരി പന്ത്രണ്ടിന് ആലംകോട് ഹാരിസൺ പ്ലാസയിൽ നടത്തിയ യൂത്ത് പാർലിമെന്റിന്റെ ആശയങ്ങളുടെ പ്രായോഗികവത്‌കരണം ലക്ഷ്യമാക്കി “സ്പാർക്കിൾ” പോസ്റ്റ് പാർലിമെന്റ് കൺവീൻ സംഘടിപ്പിച്ചു.
എഴിപ്പുറം യൂത്ത് സ്ക്വയറിൽ അനീസ് സഖാഫിയുടെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് ഷരീഫ് സഖാഫി ഉദ്ഘാടനം നിർവഹിച്ചു.
ജില്ലാ ഭാരവാഹികളായ ജാസ്മിൻ വള്ളക്കടവ്,റിയാസ് കപ്പാംവിള,നീസാർ കാമിൽ സഖാഫി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. അഹമദ് ബാഖവി,
സഹലുദ്ദീൻ സുഹരി,സഫീർ മുസ്‌ലിയാർ,അനസ് ഹാഷിമി എന്നിവർ അനുഭവങ്ങൾ പങ്ക് വെച്ചു.
സോൺ പ്രവർത്തക സമിതി,യൂണിറ്റ് പ്രസിഡൻ്റ്,സെക്രട്ടറി എന്നിവർ സംഗമത്തിൽ പങ്കെടുത്തു. നൗഫൽ മദനി സ്വാഗതവും, നസീമുദ്ദീൻ ഫാളിലി നന്ദിയും പറഞ്ഞു