സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ യാത്ര ഇന്ന് പുത്തരിക്കണ്ടം മൈതാനിയില്‍ സമാപിക്കും.

തിരുവനന്തപുരം.സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ യാത്ര ഇന്ന് സമാപിക്കും. വൈകിട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനിയില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. കേന്ദ്രവും പ്രതിപക്ഷവും എടുക്കുന്ന സമീപനം ജനങ്ങള്‍ക്കിടയില്‍ തുറന്നുകാണിക്കാനായെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഭരണകൂട ഭീകരതയ്ക്കും സാമ്പത്തിക നിലപാടിനും എതിരെയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗേവിന്ദന്റെ നേതൃത്വത്തില്‍ ജനകീയ പ്രതിരോധ യാത്ര തുടങ്ങിയത്. സംസ്ഥാന സര്‍ക്കാരിനെ സംരക്ഷിക്കാന്‍ ജനങ്ങളെ അണിനിരത്തുകയായിരുന്നു ലക്ഷ്യം. ഫെബ്രുവരി 20ന് കാസര്‍ഗോഡ് കുമ്പളയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ജാഥ ഉദ്ഘാടനം ചെയ്തത്....