സംസ്ഥാനത്ത് ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി, വിഎച്ച്എസ്ഇ പരീക്ഷകൾക്ക് ഇന്ന് തുടക്കം

സംസ്ഥാനത്ത് ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും. 4.25 ലക്ഷം വിദ്യാർത്ഥികൾ ഒന്നാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയും 4.4 ലക്ഷം വിദ്യാർത്ഥികൾ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയും എഴുതും.ആകെ പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം 2,023 ആണ്. ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി,വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷ മാർച്ച് 30 ന് അവസാനിക്കും. രാവിലെ 9.30 ന് പരീക്ഷ ആരംഭിക്കും.ഹയർ സെക്കണ്ടറി തലത്തിൽ ഏപ്രിൽ 3 മുതൽ മെയ് ആദ്യ വാരം വരെ മൂല്യനിർണ്ണയ ക്യാമ്പുകൾ ഉണ്ടായിരിക്കും. 80 മൂല്യനിർണ്ണയ ക്യാമ്പുകൾ ഇതിനായി തെരഞ്ഞെടുത്തിട്ടുണ്ട്.വൊക്കേഷണൽ ഹയർ സെക്കണ്ടറിയിൽ മൊത്തം 389 കേന്ദ്രങ്ങളിലായി ഒന്നാം വർഷത്തിൽ 28,820 ഉം രണ്ടാം
വർഷത്തിൽ 30,740 ഉം വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നുണ്ട്. ഏപ്രിൽ 3 മുതൽ മൂല്യനിർണ്ണയം ആരംഭിക്കും.