ശാർക്കര മീനഭരണി ഉത്സവത്തോട് അനുബന്ധിച്ചു ഇന്നും നാളെയും ശാർക്കര യിൽ ഗതാഗത ക്രമീകരണം

ശാർക്കര മീനഭരണി ഉത്സവത്തോട് അനുബന്ധിച്ചു ഇന്നും നാളെയും ശാർക്കര യിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. ഇന്ന് ഉച്ചക്ക് 2.00മണിമുതൽനാളെ രാത്രി 11.00 മണിവരെ ശാർക്കര ക്ഷേത്രം ചുറ്റിയുളള റോഡിൽ പൂർണമായും വാഹന ഗതാഗതം നിരോധിച്ചിരിക്കുന്നു. ഉച്ചമുതൽ ശാർക്കര ക്ഷേത്രത്തിലേക്കു വലിയകട, അഴൂർ എ ന്നി വിടങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ മഞ്ചാടിമൂട്, കോളിച്ചിറ ഭാഗത്തു പാർക്ക് ചെയ്യണം. കടക്കാവൂർ നിന്ന് വരുന്ന വാഹനങ്ങൾ പണ്ടകശാല, പുളിമൂട് പാലം, beach റോഡ് എന്നിവിടങ്ങളിൽ പാർക്ക്‌ ചെയ്യേണ്ടതാണ്. ചിറയിൻകീഴു നിന്ന് കടക്കാവൂർ പോകേണ്ട വാഹനങ്ങൾ ആറ്റിങ്ങൽ ഗേൾസ് ഹൈ സ്കൂൾ ജംഗ്ഷൻ വഴിയോ, അഴൂർ പാലം, പെരുമതുറ വഴിയോ പോകേണ്ടതാണ്.അഴൂർഭാഗത്തുനിന്നും വലിയകട, ശാർക്കര ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ മഞ്ചാടിമൂട് നിന്ന് തിരിഞ്ഞു കോളിച്ചിറ, മുടപുരം വഴി ആറ്റിങ്ങൽ പോകേണ്ടതാണ്.