ഇടുക്കി. അരിക്കൊമ്പനെ വീഴ്ത്താന്‍ ഒരുങ്ങുന്നു റേഷന്‍കടക്കെണി. പതിവായി റേഷന്‍ കടകള്‍ കൊള്ളയടിച്ച് അരിഭക്ഷിക്കുന്ന അരിക്കൊമ്പനുവേണ്ടിയാണ് ചിന്നക്കനാലില്‍ റേഷന്‍ കട ഒരുങ്ങുന്നത്. അക്രമകാരിയായ അരിക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്. ആനയെ പിടികൂടാൻ ഉള്ള ദൗത്യസംഘത്തിലെ വിക്രം എന്ന കുങ്കി ആന ഇടുക്കിയിൽ എത്തി. വരും ദിവസങ്ങളിലായി മൂന്ന് കുങ്കിയാനുകളും 26 അംഗ ആർ ആർ ടി സംഘവും ഇടുക്കിയിലെത്തും. മൂന്നാറിന്‍റെ ഭൂപ്രകൃതി വ്യത്യാസംമൂലമാണ് കൂടുതല്‍ ആനകള്‍ വേണ്ടി വരുന്നത്. വയനാട്ടില്‍നിന്നും കുങ്കിയാന വിക്രമിനെ ചിന്നക്കനാലില്‍ എത്തിക്കുന്നു ചിന്നക്കനാല്‍ സിമന്റ് പാലത്തിന് സമീപം റേഷന്‍ കടയക്ക് സമാനമായ സാഹചര്യങ്ങള്‍ ഒരുക്കി അരികൊമ്പനെ ആകര്‍ഷിച്ച് പിടികൂടാനാണ് പദ്ധതി. ആനയെ പിടികൂടുന്നതിനു മുന്നോടിയായുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം നാളെ ദേവികുളത്ത് നടക്കും. 24-ന് ശേഷമേ ആനയെ മയക്കു വെടി വെച്ച് പിടികൂടുന്നതിനുള്ള നടപടികളിലേക്ക് കടക്കു.