തൃശൂരിൽ ഗൈനക്കോളജിസ്റ്റ് അടക്കം രണ്ട് ഡോക്ടർമാരെ കയ്യോടെ പിടികൂടി വിജിലൻസ്

തൃശൂർ: ചാവക്കാട് താലുക്ക് ആശുപത്രിയിലെ രണ്ടു ഡോക്ടർമാർ വിജിലൻസ് പിടിയിൽ. ഗൈനക്കോളജിസ്റ്റ് ഡോ പ്രദീപ്‌ വർഗീസ്സ് കോശി, അനസ്തേഷ്യ ഡോക്ടർ വീണ വർഗീസ് എന്നിവരെയാണ് വിജിലൻസ് കൈയോടെ പിടികൂടിയത്. രോഗിയിൽ നിന്നും ഡോ പ്രദീപ്‌ മൂവായിരം രൂപയും, ഡോ. വീണ രണ്ടായിരം രൂപയുമാണ് വാങ്ങിയത്. പൂവ്വത്തൂർ സ്വദേശിയായ പൊതുപ്രവ‍ർത്തകൻ ആഷിക്കിൽ നിന്ന് ഭാര്യയുടെ ഓപ്പറേഷൻ നടത്താൻ കൈക്കൂലി ചോദിച്ചതാണ് ഇരുവർക്കും കുരുക്കായത്. ആഷിക്ക് ഉടൻതന്നെ വിജിലൻസിനെ സമീപിക്കുകയായിരുന്നു. ഡോക്ടർമാർ ആവശ്യപ്പെട്ട പണം വിജിലൻസ് ഫിനാഫ്തലിൻ പൗഡർ മുക്കി നൽകുകയായിരുന്നു. ഇത് വാങ്ങിയതോടെയാണ് ഡോക്ടർമാർ പിടിയിലായത്.

സംഭവം ഇങ്ങനെ

ചാവക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജി ഡോക്ടർ ആയി പ്രവർത്തിക്കുന്ന ഡോക് പ്രദീപ് കോശി, അനസ്തേഷ്യ ഡോക്ടർ വീണ വർഗീസ് എന്നിവർ ആശുപത്രിക്ക് അടുത്ത് പ്രൈവറ്റ് പ്രാക്ടീസ് ചെയ്തു വരുന്ന വീട്ടിൽ നിന്നാണ് ഇവരെ കയ്യോടെ പിടികൂടിയത്. താലൂക്ക് ആശുപത്രിയിലെ രോഗിയായ ഭാര്യയുടെ ഓപ്പറേഷനാണ് ആഷിക്കിൽ നിന്നും ഇവർ കൈക്കൂലി ആവശ്യപ്പെട്ടത്. ഇവ‍ർ പ്രാക്ടീസ് ചെയ്യുന്ന സ്ഥലത്തെത്തിയാണ് ആഷിക്ക് കൈക്കൂലി നൽകിയത്. ഇത് വാങ്ങുന്നതിനിടയിലാണ് ഡോക്ടർമാർ വിജിലൻസ് പിടിയിലായത്. പ്രദിപ് കോശി 3000 രൂപയും വീണാ വർഗ്ഗീസ് 200 രൂപയുമാണ് കൈപ്പറ്റിയത്. വിജിലൻസ് ഡി വൈ എസ് പി ജിംബോൾ സി ജി, എറണാകുളം വിജിലൻസ് ഡി വൈ എസ് പി ടോമി സെബാസ്റ്റ്യൻ, സി പി ഒ വിബീഷ് കെ വി, സി പി ഒ സൈജു സോമൻ, സി പി ഒ അരുൺ, സി പി ഒ ഗണേഷ്, എ എസ് ഐ ബൈജു, എ എസ് ഐ കരുണൻ, ഡബ്യൂ സി പി ഒ സിന്ധു, ഡബ്യൂ സി പി ഒ സന്ധ്യ, രതീഷ് എന്നിവർ പരിശോധന നടത്തിയ സംഘത്തിൽ ഉണ്ടായിരുന്നു. പരാതിക്കാരനായ പൂവ്വത്തൂർ സ്വദേശി ആഷിക്കിന്‍റെ ഭാര്യ സഫീദയുടെ ഓപ്പറേഷൻ നടത്തുന്നതിനാണ് ഡോക്ടർമാർ പണം ആവശ്യപ്പെട്ടത്. മാർച്ച്‌ മൂന്നിനാണ് ഓപ്പറേഷൻ തീരുമാനിച്ചത്. പൊതു പ്രവർത്തകനായ ആഷിക്ക് ഉടൻ തന്നെ വിജിലൻസിനെ സമീപിക്കുകയായിരുന്നു. വിജിലൻസ് ഡോക്ടർമാർ ആവശ്യപ്പെട്ട പണം ഫിനാഫ്തലിൻ പൗഡർ മുക്കി കെണി ഒരുക്കുകയായിരുന്നു. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള നീക്കത്തിലാണ് വിജിലൻസ്