*ആനാട് ബ്രാഞ്ച് റോഡ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു*

വാമനപുരം നിയോജകമണ്ഡലത്തിൽ സംസ്ഥാന പാതയായ തിരുവനന്തപുരം- ചെങ്കോട്ട റോഡിനെയും വെഞ്ഞാറമ്മൂട് പുത്തൻപാലം റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡായ നവീകരണം പൂർത്തിയാക്കിയ ആനാട് ബ്രാഞ്ച് റോഡ് (ആട്ടുകാൽ - പനവൂർ) പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സർക്കാർ അധികാരത്തിൽ വരുമ്പോൾ തീരുമാനിച്ചതിനേക്കാൾ കൂടുതൽ ദൈർഘ്യത്തിൽ റോഡുകൾ നിർമ്മിക്കാൻ പൊതുമരാമത്ത് വകുപ്പിന് സാധിച്ചുവെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ ബജറ്റിൽ ഉൾപ്പെടുത്തി 5.75 കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്. ആട്ടുകാൽ ജംഗ്ഷനിൽ നടന്ന ചടങ്ങിൽ വാമനപുരം എം.എൽ.എ അഡ്വ. ഡി.കെ. മുരളി അദ്ധ്യക്ഷത വഹിച്ചു. പനവുർ പഞ്ചായത്ത് പ്രസിഡൻ്റ് മിനി എസ് സ്വാഗതം പറഞ്ഞു. വിവിധ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.
 #DIOTVM #diotvm #dioprdtvm #dio #trivandrum #thiruvananthapuram #govermentofkerala #keralagovernment #Thiruvananthapuram