റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാറിടിച്ച് തെറിച്ച് വീണയാളുടെ ദേഹത്ത് കൂടി ലോറി കയറിയിറങ്ങി. അന്യസംസ്ഥാന തൊഴിലാളി മരിച്ചു

വെഞ്ഞാറമൂട് ആലന്തറയിൽ ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. നാഗർകോവിൽ ശൂരപള്ളം അഗസ്തീശ്വരം സ്വദേശി കൃഷ്ണകുമാർ (43) ആണ് മരിച്ചത്. അഞ്ചര മണിയോടുകൂടി ആലന്തറ പെട്രോൾ പമ്പിന് സമീപമാണ് അപകടം നടന്നത്. കെട്ടിട നിർമ്മാണ തൊഴിലാളിയായ കൃഷ്ണകുമാർ പന്തളത്ത് ജോലിക്ക് വേണ്ടി സുഹൃത്തുക്കളോടൊപ്പം കഴിഞ്ഞ ദിവസം രാത്രി നാഗർകോവിലിൽ നിന്നും തിരിച്ചതായിരുന്നു.ആലന്തറയിലുള്ള ചായക്കടയിൽ കയറി ചായ കുടിച്ചതിന് ശേഷം തിരിച്ചു വാഹനത്തിലേക്ക് റോഡ് മുറിച്ച് കടക്കുകയായിരുന്നു കൃഷ്ണകുമാറിനെ വെഞ്ഞാറമൂട് ഭാഗത്ത് നിന്നും വരികയായിരുന്ന കാർ ഇടിച്ചിടുകയുംതെറിച്ചുവീ വീണു നിമിഷങ്ങൾക്കുള്ളിൽ കാരേറ്റ് ഭാഗത്തുനിന്നും വെഞ്ഞാറമൂട്ടിലേക്ക് പോവുകയായിരുന്ന ലോറി തലയിലൂടെ കയറി ഇറങ്ങുകയുമായിരുന്നു . സംഭവ സ്ഥലത്ത് വച്ചുതന്നെ കൃഷ്ണകുമാർ മരിച്ചു.മൃതദേഹം വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.