കേരള കർഷക സംഘത്തിന്റെ നേതൃത്വിൽ ആരംഭിക്കുന്ന വിഷുവിന് വിഷരഹിത പച്ചക്കറി പദ്ധതി കിളിമാനൂർ ഏര്യാകമ്മിറ്റിയുടെ നേതൃത്വത്തിൽ കരവാരം വില്ലേജ് കമ്മിറ്റി ആരംഭിച്ചു. പറക്കുളം യൂണിറ്റിൽ പദ്ധതിയുടെ ഉദ്ഘാടനം കർഷകസംഘം തിരുവനന്തപുരം ജില്ലാ ജോയിന്റ്സെക്രട്ടറി അഡ്വ: എസ്സ് . ജയചന്ദ്രൻ നിർവ്വഹിച്ചു . കർഷകസംഘം സംസ്ഥാന കമിറ്റി അംഗം എസ്സ്. ഹരിഹരൻപിള്ള വിത്തുവിതരണം നിർവ്വഹിച്ചു. വാർഡ് മെമ്പർ ദീപാ പങ്കജാക്ഷൻ , കരവാരംബാങ്ക് പ്രസിഡന്റ് പി . കൊച്ചനിയൻ, അഡ്വ SM റഫീക്ക് തുടങ്ങിയവർ സംസാരിച്ചു. വില്ലേജ് കമ്മിറ്റി പ്രസിഡന്റ് ശിവകുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി എസ്സ് . മധുസൂദനക്കുറുപ്പ് സ്വാഗതവും യൂണിറ്റ് സെക്രട്ടറി ശുഭകുമാർ നന്ദിയും പറഞ്ഞു.