ചെന്നൈ : തിരുച്ചിറപ്പള്ളിയിൽ വാഹനാപകടത്തിൽ ആറ് മരണം. സേലത്ത് നിന്ന് കുംഭകോണത്തേക്ക് പോയ കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ മൂന്ന് പേർ ചികിത്സയിലാണ്. സേലം, എടപ്പാടി സ്വദേശികളാണ് മരിച്ചത്. എടപ്പാടി സ്വദേശികളായ മുത്തുസ്വാമി (58) , ആനന്തായി (57), ദാവനശ്രീ (9), തിരുമൂർത്തി (43), സന്തോഷ്കുമാർ (31), മുരുകേശൻ (55) എന്നിവരാണ് മരിച്ചത്.ധനപാൽ , തിരുമുരുകൻ, ശകുന്തള എന്നിവർ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.