പിഴ കൂടാതെ നികുതി അടയ്ക്കാൻ ആറ്റിങ്ങൽ നഗരസഭ നികുതി കളക്ഷൻ ക്യാമ്പുകൾ തുറക്കുന്നു.

ആറ്റിങ്ങൽ: 2023 മാർച്ച് മാസത്തിലെ പൊതു അവധി ദിവസങ്ങളിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ 5 നികുതി ശേഖരണ ക്യാമ്പുകൾ തുറക്കുന്നു. കുടിശ്ശിക വരുത്തിയിട്ടുള്ള നികുതിദായകർക്ക് കരം പിഴ കൂടാതെ ഒടുക്കുന്നതിനു വേണ്ടിയാണ് അധികൃതർ ഈ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. രാവിലെ 10 മണി മുതൽ ഉച്ചക്ക് ഒരു മണി വരെ ആയിരിക്കും കളക്ഷൻ ക്യാമ്പിന്റെ സേവനം പൊതുജനങ്ങൾക്ക് ലഭ്യമാവുന്നത്.

5.03.2023 - ഞായറാഴ്ച്ച പ്രവർത്തിക്കുന്ന കൗണ്ടറുകൾ.

1. ഗവ.എൽപി സ്കൂൾ ആലംകോട് (1, 2, 3, 31 വാർഡുകൾ)

2. ടൗൺ യുപി സ്കൂൾ (18, 19, 26, 27 വാർഡുകൾ)

3. പരവൂർകോണം എൽപി സ്കൂൾ ( 5,6,7,9 വാർഡുകൾ)

4. നാളികേര വികസന കോർപ്പറേഷൻ (12, 15, 16, 17 വാർഡുകൾ)

5. കുന്നുവാരം യുപി സ്കൂൾ ( 24, 27, 28, 29 വാർഡുകൾ)