വെഞ്ഞാറമൂട് വലിയകട്ടയ്ക്കാൽ മുരുകവിലാസത്തിൽ മുരുകന്റെ രണ്ട് കാറുകളാണ് അജ്ഞാതൻ തീയിട്ട് നശിപ്പിച്ചത്.ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം.കൈയ്യിൽ ഇന്ധന കുപ്പിയുമായി എത്തുന്ന ഒരാൾ കാറുകളുടെ മുകളിലേക്ക് ഇന്ധനം വീഴ്ത്തുന്നതും തീയിട്ട ശേഷം ഓടി മറയുന്നതും സി സി ടി വി ദൃശ്യങ്ങളിൽ വ്യക്തമാണ് .ഇയാൾ ആരാണെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.
കാറുകൾ ഭാഗികമായി കത്തി നശിച്ചു.
പുറത്ത് തീ കത്തുന്നതറിഞ്ഞ് പുറത്തിറങ്ങിയ വീട്ടുകാരും അയൽ വാസികളും ചേർന്ന് തീ കെടുത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. കാറുകൾ ഭാഗികമായി കത്തി നശിച്ചു.വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി. അതിക്രമം കാട്ടിയ ആളെ തിരിച്ചറിഞ്ഞിട്ടില്ലന്നും മുരുകനുമായി ശത്രുതയുള്ള ചിലരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.