നടി കനിഹയ്ക്ക് പരിക്ക്, പ്ലാസ്റ്ററിട്ട കാലുമായി വാക്കറും പിടിച്ചു താരം

നടി കനിഹയ്ക്ക് കാലിന് പരിക്ക്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രത്തിലൂടെ കനിഹ തന്നെയാണ് പരുക്കേറ്റ വിവരം അറിയിച്ചത്. കണങ്കാലിനാണ് താരത്തിന് പരുക്കേറ്റത്. കൂടാതെ കാൽമുട്ടിന്റെ ലി​ഗമെന്റിനും പരുക്കേറ്റു. 

പ്ലാസ്റ്ററിട്ട കാലുമായി വാക്കറും പിടിച്ചു നിൽക്കുന്ന കനിഹയെയാണ് ചിത്രത്തിൽ കാണുന്നത്. താൻ പുതിയ ബൂട്ടുകള്‍ ഉപയോഗിച്ച് ബാലൻസ് ചെയ്യാൻ പഠിക്കുന്നു എന്നാണ് താരം കുറിച്ചത്. ആറു ആഴ്ചത്തെ റെസ്റ്റാണ് താരത്തിനോട് പറഞ്ഞിരിക്കുന്നത്. ഇതിൽ ഒരു ആഴ്ച കഴിഞ്ഞതായും താരം വ്യക്തമാക്കുന്നു. നടൻ ഉണ്ണി മുകുന്ദൻ ഉൾപ്പടെ നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. 

ഹരിദാസ് സംവിധാനം ചെയ്ത ‘പെര്‍ഫ്യൂം’ ആണ് കനിഹ അവസാനം അഭിനയിച്ച ചിത്രം. നഗരജീവിതം ഒരു വീട്ടമ്മയുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികളും പ്രയാസങ്ങളുമാണ് ‘പെര്‍ഫ്യൂമിന്‍റെ ഇതിവൃത്തം. ‘ഭാഗ്യദേവത’, ‘പഴശ്ശിരാജ’, ‘സ്പിരിറ്റ്’ ‘മൈ ബിഗ് ഫാദര്‍’, ‘ദ്രോണ’, ‘ക്രിസ്ത്യന്‍ ബ്രദേഴ്‌സ്’, ‘കോബ്ര’, ‘സ്പീരിറ്റ്’, ‘ബാവൂട്ടിയുടെ നാമത്തില്‍’ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. സുരേഷ് ഗോപി ചിത്രം ‘പാപ്പനിൽ’ പ്രധാന വേഷത്തിലെത്തിയിരുന്നു.