ഇടുക്കി: കാണാതായ യുവതിയുടെ മൃതദേഹം കട്ടിലിനടിയിലെ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. കാഞ്ചിയാര്‍ പേഴുംകണ്ടം വട്ടമുകളേല്‍ ബിജേഷിന്റെ ഭാര്യ പി ജെ വത്സമ്മ (അനുമോള്‍ 27)യുടെ മൃതദേഹമാണ് ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ഭര്‍ത്താവായ ബിജേഷിനെ കാണാതായതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ട്.കഴിഞ്ഞ ഞായറാഴ്ചയാണ് വത്സമ്മയെ കാണാനില്ലെന്ന് കാട്ടി ഭര്‍ത്താവ് ബിജേഷും യുവതിയുടെ കുടുംബാംഗങ്ങളും കട്ടപ്പന പൊലീസില്‍ പരാതി നല്‍കിയത്. സ്റ്റേഷനില്‍ പോകുന്നതിന് മുന്‍പ് മാതാപിതാക്കളും സഹോദരനും രാവിലെ പേഴുംകണ്ടെത്തെ വീട്ടില്‍ എത്തിയിരുന്നു. വത്സമ്മയുടെ അമ്മ ഫിലോമിന വീട്ടിനുള്ള കിടപ്പുമുറിയില്‍ കയറിയപ്പോള്‍ ബിജേഷ് സംശയം തോന്നാത്ത വിധത്തില്‍ ഇവരെ പിന്തിരിപ്പിച്ചു പറഞ്ഞയച്ചു....