*നഗരൂർ പഞ്ചായത്ത് ഓഫീസിൽ വൻ തീ പിടിത്തം*

കിളിമാനൂർ..നഗരൂർ പഞ്ചായത്ത് ഓഫീസിൽ വൻ തീ പിടിത്തം. പ്രധാന ഓഫീസ് മുറിയിലെ ഫയലുകളും , കമ്പ്യൂട്ടർ അടക്കമുള്ള ഉപകരണങ്ങളടക്കം കത്തി നശിച്ചു . വ്യാഴാഴ്ച രാത്രി 10 മണിയോടെ ആയിരുന്നു സംഭവം. സമീപത്തെ വീട്ടിലുള്ളവരാണ് പഞ്ചായത്ത് ഓഫീസിൽ നിന്നും തീയും പുകയും ശ്രദ്ധയിൽ പെട്ടത്. തുടർന്ന് ഇവർ സമീപ ജംഗ്ഷനായ ചെമ്പരത്തു മുക്കിൽ എത്തി അവിടെ നിന്നവരോട് വിവരം പറയുകയായിരുന്നു. തുടർന്ന് അനന്ദു, അൻസാരി, ചന്ദു, ഹിജാസ്, ഡാർവിഷ് എന്നിവർ ഗേറ്റ് ചാടിക്കടന്ന് പഞ്ചായത്തിലെ പുറകിലെ ജനലിന്റെ ചില്ല് തകർത്ത് ടോയ് ലറ്റിൽ നിന്നും വെള്ളം തളിച്ച് തീ അണക്കാൻ ശ്രമിച്ചു. അപ്പോഴേക്കും ആറ്റിങ്ങലിൽ നിന്നും അസി: സ്റ്റേഷൻ ഓഫീസർ ഹരീഷ് കുമാറിന്റെ നേതൃത്വത്തിൽ ആറ്റിങ്ങലിൽ നിന്നും അഗ്നി രക്ഷാ സേനയും എത്തിയിരുന്നു . തുടർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഓഫീസിലെ A 3 സെക്ഷൻ പൂർണമായും കത്തി നശിച്ചു . ഐജി എൽ എം എസ് ആയതിനാൽ സെർവ്വറിൽ നിന്നും ഫയൽ വീണ്ടെടുക്കാമെന്ന് കരുതുന്നു . ഷോർട്ട് സർക്യൂട്ട് ആകാം തീ പിടുത്തത്തിന് കാരണമെന്ന് അഗ്നി രക്ഷാ സംഘം അറിയിച്ചു.