നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 5 ഗ്രാമപഞ്ചായത്തുകളിലെ ഹരിതകർമ്മസേനകൾക്കായി വാങ്ങിയ ഇലക്ട്രിക് വാഹനങ്ങളുടെ വിതരണ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു. ഓരോ പഞ്ചായത്തിലേക്കും ഒരോ ഇലക്ട്രിക് ഓട്ടോകളാണ് നൽകിയത്. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും വാർഡുതലത്തിൽ ഹരിത കർമ സേന ശേഖരിക്കുന്ന മാലിന്യങ്ങൾ സംസ്കരണ കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനായാണ് വാഹനങ്ങൾ അനുവദിച്ചത്.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. അമ്പിളി അധ്യക്ഷത വഹിച്ചു. വിവിധ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ഹരിതകർമ സേനാ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ഹരിത കർമ്മ സേന അംഗങ്ങൾക്ക് ശുചിത്വവുമായി ബന്ധപ്പെട്ട പരിശീലന പരിപാടിയും സംഘടിപ്പിച്ചു.
#DIOTVM #diotvm #dioprdtvm #trivandrum #dio #thiruvananthapuram #keralagovernment #govermentofkerala #Thiruvananthapuram