അർബുദത്തെ തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകൾ മൂലമാണ് ഇന്നസെന്റ് ആശുപത്രിയിൽ ചികിത്സ തേടിയത്. ആരോഗ്യ നില മെച്ചപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഐസിയുവിൽ നിന്നും റൂമിലേയ്ക്ക് മാറ്റിയിരുന്നു. എന്നാൽ വീണ്ടും ആരോഗ്യനില വഷളാവുകയായിരുന്നു. അദ്ദേഹമിപ്പോൾ വെന്റിലേറ്ററിലാണ്.