ഇന്ന് ഉച്ചയോടെ വെമ്പായം മദപുരത്ത് പാറമടയോട് ചേർന്നുള്ള പ്രദേശങ്ങൾ പടർന്ന് പിടിച്ച തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.മദപുരത്ത് പ്രവർത്തനം നിർത്തി വച്ചിരിക്കുന്ന പാറ കോറിയുടെ സമീപ പ്രദേശങ്ങളിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്.കുറ്റിക്കാടുകളിലും വള്ളിപ്പടർപ്പകളിലും തീ പിടിക്കുകയായിരുന്നു.ഫയർഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു.ഏക്കർ കണക്കിന് സ്ഥലത്താണ് തീ പടർന്നത്.ജനവാസമേഖലയിൽ അല്ല തീ പടർന്നത് :ഇന്ന് തീപിടിച്ചതിന് മറുഭാഗത്തുള്ള മറ്റാരു പാറ ക്യാറിയുടെ പരിസരങ്ങളിൽ കഴിഞ്ഞദിവസം തീ പിടിച്ചിരുന്നു.ഇവിടെ പാർക്ക് ചെയ്തിരുന്ന ലോറിയിൽ അടക്കം തീ പടർന്നിരുന്നു.
കഴിഞ്ഞ ആഴ്ച വെഞ്ഞാറമൂട്ടിലെ പാറക്കോറിയുടെ സമീപപ്രദേശത്തും തീപിടുത്തം ഉണ്ടായിരുന്നു.100 കണക്കിന് ഏക്കർ പ്രദേശത്താണ് അന്ന് തീ പടർന്നത്.വേനൽ കടുത്തതോടെ തീപിടുത്തങ്ങൾ പതിവാകുന്നുണ്ട്.
എങ്കിലും പാറക്കോറികളുടെ പരിസരങ്ങളിൽ വലിയതോതിൽ തീപിടുത്തം ഉണ്ടാകുന്നതിൽ ദുരൂഹതയും ആരോപിക്കപ്പെടുന്നുണ്ട്.