കിളിമാനൂരിൽ പിതാവിനെ കഴുത്ത് മുറുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കിളിമാനൂർ ഈന്തന്നൂർ കോളനി കിഴക്ക് കര മേലയിൽ വീട്ടിൽ രാജൻ മകൻ രാജേഷ് (28) പോലീസിന്റെ പിടിയിലായി. ഒന്നാം തീയതി വൈകി വീട്ടിൽ മദ്യപിച്ചുകൊണ്ടിരുന്ന പിതാവും പ്രതിയും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും പരസ്പരം ബഹളം വക്കുകയും തുടർന്ന് പ്രതി മദ്യപിക്കാൻ ഉപയോഗിച്ച ഗ്ലാസ് പൊട്ടിച്ച് പിതാവിന്റെ കഴുത്തിൽ കുത്തിയ ശേഷം തോർത്തുമുണ്ട് കൊണ്ട് കഴുത്ത് വരഞ്ഞു മുറുകി കൊലപ്പെടുത്തുകയായിരുന്നു. ഒരാഴ്ചക്കാലമായി പ്രതി ഭാര്യയുമായി പിണങ്ങി പിതാവിനോടൊപ്പം താമസിച്ചു വരികയായിരുന്നു . തുടർന്ന് പ്രതി സ്ഥലത്ത് നിന്നും ഓടിപ്പോവുകയും തുടർന്ന് ബഹളം കേട്ടെത്തിയ നാട്ടുകാർ രാജൻ മരിച്ചു കിടക്കുന്നത് കണ്ട് പോലീസിൽ വിവരം അറിയിക്കുകയും ആയിരുന്നു. തുടർന്ന് പ്രതിയെ പറ്റി അന്വേഷിച്ചു വരവേ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡി ശിൽപ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി ജയകുമാറിന്റെ നേതൃത്വത്തിൽ കിളിമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സനൂജ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിജിത്ത് കെ നായർ എസ് ഐ മാരായ ഷജിം, രാജേന്ദ്രൻ , എ.എസ്.ഐ താഹിർ സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷംനാദ്, അരുൺ രജിത്ത് രാജ്, ഷാജി ,മഹേഷ് സിവിൽ പോലീസ് ഓഫീസർമാരായ സുനിൽ ,തസിൻ, ശ്രീരാജ് ഷാഡോ ടീം അംഗങ്ങളായ എസ് ഐ ദിലീപ്,ഫിറോസ്, അനൂപ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.