കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് മാറ്റമില്ല. കഴിഞ്ഞ മൂന്ന് ദിവസം സ്വര്‍ണ വില ഉയര്‍ന്നിരുന്നു. മാർച്ചിലെ രണ്ടാം ദിനം ഒരു പവൻ സ്വർണ്ണത്തിന് 120 രൂപ കൂടി. വിപണിയിൽ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 41,400 രൂപയായി. 22 ഗ്രാം സ്വർണ്ണത്തിന് ഇന്നലെ 15 രൂപ കൂടി 5175 രൂപയുമായി. 18 ഗ്രാം സ്വർണ്ണത്തിന് ഇന്നലെ10 രൂപയുടെ വർധനവും രേഖപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി 2 നു ശേഷം സ്വർണ്ണവില പലതവണ കുറയുകയും ചെയ്തിരുന്നു. കഴിഞ്ഞ 25 ദിവസത്തിനുള്ളിൽ പവന് 1800 രൂപ കുറഞ്ഞിരുന്നു. ഫെബ്രുവരി 27 ന് പവന് 120 രൂപ കുറഞ്ഞ് സ്വർണ്ണവില 41,080 രൂപയിലെത്തിയിരുന്നു. ഇന്ന് വെള്ളിയുടെ വിലയിലും മാറ്റമില്ല. കഴിഞ്ഞ ദിവസം 1 രൂപയുടെ കുറവ് ഉണ്ടായിരുന്നു. ഒരു ഗ്രാം വെള്ളിയുടെ വില 69 രൂപയാണ്.