ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയുടെ അധീനതയിൽ ആലംകോട് ഒരു ഷോപ്പിംഗ് കോംപ്ലക്സ് പ്രവർത്തിച്ചു വരുന്നു. ഷോപ്പിംഗ് കോംപ്ലക്സ് ദീർഘകാലം ആറ്റിങ്ങൽ മുനിസിപ്പൽ ചെയർമാനും. സാമൂഹികാ-സാംസ്കാരിക രാഷ്ട്രീ മേഖലകളിൽ നിറഞ്ഞു നിന്നിരുന്ന അഡ്വ. മുഹമ്മദ് കുഞ്ഞിന്റെ പേരിൽ നാമകരണം ചെയ്തിരുന്നു. ടി ഷോപ്പിംഗ് കോംപ്ലക്സ് അഡ്വ. മുഹമ്മദ് കുഞ്ഞ് സ്മാരക ഷോപ്പിംഗ് കോംപ്ലക്സ് എന്നാണ് അറിയപ്പെട്ടിരുന്നതും നാമകരണം ചെയ്ത് കൊണ്ട് അവിടെ ഒരു ബോർഡ് സ്ഥാപിച്ചിരുന്നു. ആയതിന് അക്കാലത്തെ കൗൺസിൽ തീരുമാനവുമുണ്ടായിരുന്നു. എന്നാൽ അഡ്വ. മുഹമ്മദ് കുഞ്ഞ് സ്മാരക ഷോപ്പിംഗ് കോംപ്ലക്സ് എന്ന ബോർഡ് എടുത്ത് മാറ്റി അവിടെ ഇപ്പോൾ ഒരു സ്വകാര്യ ഫിനാൻസിന്റെ ബോർഡ് സ്ഥാപിച്ചിരിക്കുകയാണ്. ആയത് മുൻ നഗരപിതാവിനോട് കാണിക്കുന്ന അനാദരവാണ്. ആയതിനാൽ അഡ്വ: മുഹമ്മദ് കുഞ്ഞ് സ്മാരക ഷോപ്പിംഗ് കോംപ്ലക്സ് എന്ന ബോർഡ് പുന:സ്ഥാപിച്ച് അദ്ദേഹത്തിനോടുള്ള ആദരവ് ആറ്റിങ്ങൽ നഗരസഭ നിലനിർത്തണമെന്ന് നാട്ടുകാർ അപേക്ഷിക്കുന്നു. അല്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്ന് ആലംകോട് എംഎച്ച് അഷറഫ് പറഞ്ഞു