ഇന്നലെ മണമ്പൂരിൽ കാറടിച്ചു മരണപ്പെട്ട സുഹൃത്തിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്ത് മടങ്ങിയ ആലംകോട് സ്വദേശി തൂങ്ങി മരിച്ച നിലയിൽ.

ആറ്റിങ്ങൽ: ആലംകോട് പുളിമൂട് പ്രസന്നാഭവനിൽ അശ്വിൻ രാജ് (22) ആണ് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. ഇന്ന് വൈകുന്നേരത്തോടുകൂടിയായിരുന്നു സംഭവം. പുഷ്പ്പരാജൻ പ്രമീള ദമ്പതികളുടെ മകനാണ് മരണപ്പെട്ട അശ്വിൻ. കഴിഞ്ഞദിവസം കല്ലമ്പലത്ത് വാഹനാപകടത്തിൽ മരണപ്പെട്ട സുഹൃത്തിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് വീട്ടിൽ മടങ്ങിയെത്തിയ അശ്വിൻ ഉറങ്ങാനായി വീടിന്റെ മുകളിലത്തെ മുറിയിൽ പോവുകയായിരുന്നു. ഏറെ കഴിഞ്ഞും കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മുറിക്കുള്ളിൽ തുങ്ങിയ നിലയിൽ അശ്വിനെ കാണപ്പെട്ടത്. തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.