കൊച്ചി: ക്രൈം നന്ദകുമാറിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച് കൊച്ചിയിൽ യുവതി ആത്മഹത്യക്ക് ശ്രമിച്ചു. തൃശൂർ സ്വദേശിയായ രജനിയെന്ന യുവതിയാണ് ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചത്. കലൂർ ദേശാഭിമാനി ജങ്ഷനിൽ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഇവരെ നാട്ടുകാരും പൊലീസും ചേർന്ന് തടഞ്ഞു. യുവതിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു