ഒമാനില്‍ നിന്ന് അവധിക്ക് നാട്ടില്‍‍ പോയ പ്രവാസി യുവാവിനെ നാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

മസ്‍കത്ത്: ഒമാനില്‍ നിന്ന് അവധിക്ക് നാട്ടില്‍‍ പോയ പ്രവാസി യുവാവിനെ നാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വര്‍ക്കല സ്വദേശി അനന്ദു (32) ആണ് മരിച്ചത്. ഹൈലില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുകയായിരുന്ന അദ്ദേഹം പത്ത് ദിവസത്തെ അവധിയില്‍ കഴിഞ്ഞ ദിവസമാണ് നാട്ടിലേക്ക് വന്നത്. പിതാവ് മധു ഒമാനില്‍ ജോലി ചെയ്യുകയാണ്. സഹോദരന്‍ നന്ദുവും മസ്‍കത്തിലാണ്.