സ്കൂട്ടറിൽ മദ്യ വില്പന നടത്തിയ യുവാവ് പിടിയിൽ

വാമനപുരം എക്സൈസ് ഇൻസ്പെക്ടർ ജി മോഹൻകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മേലാറ്റുമുഴി, പൂന്തലുകോണം, വട്ടപ്പാറ ഭാഗങ്ങളിൽ സ്കൂട്ടറിൽ കറങ്ങിനടന്ന് മദ്യവില്പന നടത്തിവന്ന വാമനപുരം വി പൂന്തലുകോണം ദേശത്ത് വിനോദ് മന്ദിരത്തിൽ 42 വയസ്സുള്ള കുട്ടൻ എന്ന് വിളിക്കുന്ന വിനോദിനെ അറസ്റ്റ് ചെയ്ത് കേസെടുത്തു. ടി സ്ഥലങ്ങളിൽ ഓട്ടോറിക്ഷയിലും സ്കൂട്ടറിലും കറങ്ങിനടന്ന് കുട്ടൻ എന്ന വിനോദ് മദ്യവിൽപ്പന നടത്തി വരുന്ന എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള പരിശോധനകൾക്കിടയിലാണ് സ്കൂട്ടറിൽ മദ്യക്കുപ്പികൾ സൂക്ഷിച്ച് വിൽപ്പന നടത്തിവന്ന പ്രതിയെ പിടികൂടുന്നത്. പ്രതിയിൽ നിന്നും 18 കുപ്പി മദ്യവും മദ്യം വിറ്റ വകയിലുള്ള പൈസയും കണ്ടെടുത്തിട്ടുള്ളതാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.റെയ്ഡിൽ ഇൻസ്‌പെക്ടറെ കൂടാതെ പ്രിവൻറ്റീവ് ഓഫീസർ സതീഷ് കുമാർ,സുരേഷ് ബാബു, മനു, സിവിൽ എക്സൈസ് ഓഫീസർമാരായ സജീവ് കുമാർ, വിഷ്ണു,വനിത സിവിൽ എക്സൈസ് ഓഫീസർ ദീപ്തി എന്നിവരും പങ്കെടുത്തു.