ആലംകോട് പള്ളിമുക്കിന് സമീപം നാസറുദ്ദീൻ കുന്നുംപുറത്ത് എന്നയാളുടെ വീടിനോട് ചേർന്നുള്ള വിറക് പുരയ്ക്ക് അഗ്നി ബാധ എന്നറിയിച്ചതിനെ തുടർന്ന് ആറ്റിങ്ങൽ നിലയത്തിൽ നിന്നും അസി. സ്റ്റേഷൻ ഓഫീസർ ശ്രീ. മനോഹരൻ പിള്ളയുടെ നേതൃത്വത്തിൽ സേന സംഭവ സ്ഥലത്ത് എത്തുകയും സേന അഗ്നിബാധ പൂർണ്ണമായും ഒഴിവാക്കുകയും ചെയ്തു. ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ. ശ്രീ ബിജു, ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർമാരായ വിഷ്ണു, പ്രദീപ്, ശ്രീരാഗ്, സതീശൻ, സജി ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ(ഡ്രൈവർ) അഷറഫ്, ഷിജിമോൻ ഹോം ഗാർഡ് സുധീർ എന്നിവരും പങ്കെടുത്തു.