നടൻ രാഹുൽ മാധവ് വിവാഹിതനായി. ദീപശ്രീ ആണ് വധു. ബെംഗളൂരുവിൽ നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. സിനിമാ മേഖലയിൽ നിന്നുള്ള നിരവധി പ്രമുഖരും വിവാഹത്തിൽ പങ്കെടുത്തുനടൻമാരായ സൈജു കുറിപ്പ്, നരേൻ, സംവിധായകൻ ഷാജി കൈലാസ്, , നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ബാദുഷ എന്നിവർ വിവാഹത്തിൽ പങ്കെടുത്തു. സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവച്ച് നവദമ്പതിമാർക്ക് ആശംസകളും കുറിച്ചിട്ടുണ്ട്. തമിഴ് ചിത്രമായ അധേ നേരം അധേയിടം എന്ന ചിത്രത്തിലൂടെയാണ് രാഹുൽ അഭിനയരംഗത്തേക്ക് എത്തുന്നത്. ബാങ്കോക് സമ്മർ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്. വാടാമല്ലി, ലിസമ്മയുടെ വീട്, മെമ്മറീസ്, ആദം ജോൺ, ആമി, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ, ആമി, ട്വൽത്ത്മാൻ, കടുവ, പാപ്പൻ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.