അപകടകരമായ രീതിയിൽ വാഹനം ഓടിച്ച് ബുള്ളറ്റ് യാത്രികരായ വിദ്യാർഥികൾ മരിച്ച സംഭവത്തിൽ ചടയമംഗലം ഡിപ്പോയിലെ കെഎസ്ആർടിസി ഡ്രൈവർ ആർ. ബിനുവിനെ സസ്പെൻഡ് ചെയ്തു

അപകടകരമായ വിധം ബസ് ഡ്രൈവ് ചെയ്ത് രണ്ട് കോളേജ് വിദ്യാർത്ഥികളുടെ ജീവൻ കവർന്ന സംഭവത്തിൽ ചടയമം​ഗലം ഡിപ്പോയിലെ ഡ്രൈവർ ആർ ബിനുവിനെ സസ്പെൻഡ് ചെയ്തു. ഫെബ്രുവരി 28 ന് ചടയമം​ഗലം ഡിപ്പോയിലെ RPC 722 നമ്പർ ഫാസ്റ്റ് പാസഞ്ചർ ബസ് സർവ്വീസ് നടത്തവെ നെട്ടയത്തറയിൽ വെച്ച് അതേ ദിശയിൽ സഞ്ചരിച്ചിരുന്ന ബുള്ളറ്റിൽ തട്ടിയതിനെ തുടർന്ന് ബുള്ളറ്റ് യാത്രക്കാരായ രണ്ട് കോളേജ് വിദ്യാർത്ഥികൾ തെറിച്ച് വീഴുകയും, തുടർന്ന് അപകടത്തിൽപ്പെട്ട രണ്ട് പേരും മരണപ്പെട്ടുകയും ചെയ്തിരുന്നു. അപകടകരമാകും വിധം ഓവർടേക്ക് ചെയ്തത് കൊണ്ടാണ് ബുള്ളറ്റ് യാത്രക്കാരുടെ ദാരുണാന്ത്യത്തിന് ഇടയാക്കിയതെന്ന് അന്വേഷത്തിൽ തെളിയുകയായിരുന്നു. തുടർന്നാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.