തിരു. മ്യൂസിയം പോലീസിന്റെ ജനമൈത്രി സുരക്ഷാ യോഗം ജഗതി വെസ്റ്റ് റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കൂടി മ്യൂസിയം എസ് എച്ച് ഒ ശ്രീ. എസ് മഞ്ചുലാൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശ്രീ. പി.എം.രാജീവ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീ. മധുസൂദനൻ ഉണ്ണിത്താൻ സ്വാഗതം പറഞ്ഞു. മ്യൂസിയം സി ആർ ഒ & പി ആർ ഒ ശ്രീ. എ. ഷാജഹാൻ എസ് ഐ മിനിട്സും പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. കൗൺസിലർമാരായ ശാസ്തമംഗലം ശ്രീ. മധുസൂദനൻ നായർ , ജഗതി ശ്രീമതി ഷീജ മധു , ബീറ്റ് ഓഫീസർമാരായ ശ്രീ.ബിജു, ശ്രീ.സുജിത് , വാട്ടർ അതോറിറ്റി, പി ഡബ്ല്യൂ ഡി , നഗരസഭ, ഹെൽത്ത്, കെ എസ് ഇ ബി , ട്രാഫിക് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥർ യോഗത്തിൽ സംസാരിച്ചു. അംഗങ്ങളുടെ പരാതികളും നിർദ്ദേശങ്ങളും നടപ്പിലാക്കാമെന്ന് യോഗത്തിനുറപ്പ് നൽകി. എസ് എം ആർ എ ജോസ് ജനമൈത്രി യോഗത്തിൽ നന്ദി പറഞ്ഞു