എസ്.എസ്.എഫ് സമ്മേളന പ്രചാരണം

ഏപ്രിൽ 28,29 തീയ്യതികളിൽ കണ്ണൂരിൽ നടക്കുന്ന എസ്.എസ്.എഫ് ഗോൾഡൻ ഫിഫ്റ്റി കേരള വിദ്യാർഥി സമ്മേളനത്തിന്റെ ഭാഗമായി വർക്കല ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ഉയരെ പറക്കട്ടെ ഈ പതാക’ എന്ന പേരിൽ 50 പതാകകൾ ഒരേ സമയം വാനിലേക്ക് ഉയർത്തി. ചാത്തൻപാറ കെ.ടി.സി.ടി ആശുപത്രിയ്ക്ക് സമീപം നടന്ന പരിപാടി കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് ഹാഷിം ഹാജി ഉദ്ഘാടനം നിർവഹിച്ചു.

പ്രാസ്ഥാനിക സംഘടനകളായ കേരള മുസ്‌ലിം ജമാഅത്ത് എസ്.വൈ.എസ്, എസ്.എസ്.എഫ് എന്നീ സംഘടനകളെ പ്രതിനിതീകരിച്ച് ആലംകോട് റാഫി, അനീസ് സഖാഫി, നൗഫൽ മദനി, താഹ മഹ്ളരി, അബ്ദുല്ല ഫാളിലി, സക്കീർ ഹുസൈൻ, ഹസൻ സഅദി, ബാസിത് പാലച്ചിറ, നസീമുദ്ദീൻ ഫാളിലി, അഹ്‌മദ്‌ ബാഖവി, സഹലുദ്ദീൻ സുഹരി, ജസീം മുസ്‌ലിയാർ, മുസ്തഫ, അലിഫ് എന്നിവർ സംബന്ധിച്ചു