കഴിഞ്ഞ 19 നാണ് ആറ്റിങ്ങല്‍ ആലംകോട് സ്വദേശിനിയായ സ്ത്രീയുടെ സ്കൂട്ടിയില്‍നിന്ന് പണം മോഷ്ടിച്ചത്. ഓഡിറ്റോറിയത്തിന് മുന്നില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്ന് കള്ളത്താക്കോല്‍ ഉപയോഗിച്ചാണ് പ്രതി പണം അപഹരിച്ചത്. ഇത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തം. ഈ ദൃശ്യങ്ങള്‍ പിന്തുടര്‍ന്നാണ് പ്രതിയെ കണ്ടെത്തിയത്. യാത്രയ്ക്കായി ഇയാള്‍ ഉപയോഗിച്ച ബൈക്കിന്‍റെ നമ്പര്‍ വ്യാജമായതിനാല്‍ പിടികൂടുക അല്‍പം പ്രയാസമായി. പ്രതിയുടെ കൈവശമുള്ള മൊബൈലില്‍ സിം ഉണ്ടായിരുന്നില്ല. എങ്കിലും ദേശീയപാതയിലുള്‍പ്പടെയുള്ള ഇരുനൂറോളം സിസിടിവികള്‍ പരിശോധിച്ചപ്പോള്‍ കൊല്ലം ഭാഗത്തേക്ക് കടന്നതായി സൂചന ലഭിച്ചു. ഒടുവിലാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപത്തെ ലോഡ്ജില്‍ നിന്ന് പിടികൂടിയത്.