*നാളത്തെ ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു*

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ) ജീവനക്കാര്‍ നാളെ നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു.

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ പ്രഖ്യാപിച്ച പണിമുടക്ക് അനുരഞ്ജന ചര്‍ച്ചയെത്തുടര്‍ന്നാണ് ട്രാവന്‍കൂര്‍ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ പിന്‍വലിച്ചത്. കേന്ദ്ര റീജണല്‍ ലേബര്‍ കമ്മിഷണര്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ചയെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചതെന്ന് ജനറല്‍ സെക്രട്ടറി കെ എസ് കൃഷ്ണ അറിയിച്ചു.