മസ്‌കത്ത്: ഹൃദയാഘാതത്തെ തുടർന്ന് കൊല്ലം സ്വദേശി ഒമാനിൽ നിര്യാതനായി. കൊട്ടാരക്കര കുളക്കട കിഴക്ക് ജാസ് ഭവനില്‍ സുജിത് ജോസഫ് (47) ആണ് മരിച്ചത്. മസ്‌കത്തിലെ അല്‍ ഖലീലി യുനൈറ്റഡ് കമ്പനിയിലെ ജീവനക്കാരനായിരുന്നു.ഭാര്യ: ശോഭ സുജിത്. മക്കള്‍: സിറില്‍ സുജിത്, ഷോണ്‍ സുജിത്.സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്‌സിറ്റി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടര്‍ നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.