നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് മറിഞ്ഞു; ഡ്രൈവർ ഉറങ്ങിപ്പോയതെന്ന് സംശയം

നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് മറിഞ്ഞു. തിരുവനന്തപുരത്ത് നിന്നും മൂന്നാറിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസാണ് നേര്യമംഗലം വില്ലാൻചിറയ്ക്ക് സമീപത്ത് വെച്ച് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം നടന്നത് .അപകടത്തിൽ ഡ്രൈവർക്ക് സാരമായി പരുക്കേറ്റു. മറ്റാരുടെയും പരിക്ക് ഗുരുതരമല്ല. പരുക്കേറ്റ എല്ലാവരെയും കോതമംഗലം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.