തിരുവനന്തപുരം.ക്വട്ടേഷനെത്തി കുരുക്കായി, കഠിനംകുളത്ത് തോക്കും മാരകായുധങ്ങളുമായി ഗുണ്ടാ സംഘം പിടിയിൽ.ഒരാൾ ഓടി രക്ഷപ്പെട്ടു.നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ് പിടിയിലാവർ.കൊലപാതക ക്വട്ടേഷനായി എത്തിയതായിരുന്നു സംഘമെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. കഠിനംകുളം ചാന്നാങ്കര പാലത്തിനു സമീപം ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം.ബൈക്കിലെത്തിയ മൂന്നംഗ ഗുണ്ടാ സംഘം റോഡിൽ നിൽക്കുകയായിരുന്ന യുവാക്കളുമായി തർക്കമുണ്ടായി.തുടർന്ന് ഒരാൾ കത്തിയുമായി യുവാക്കളെ ആക്രമിക്കാൻ ഇറങ്ങി.കത്തിവീശി ആക്രോശിച്ച് നാട്ടുകാരെ ആക്രമിക്കാൻ പലവട്ടം ശ്രമിച്ചു.ബഹളം കേട്ട് നാട്ടുകാർ കൂടുതലെത്തി ഇവരെ കീഴ്പ്പെടുത്തുകയായിരുന്നു.ഇതിനിടയിൽ ചാന്നാങ്കര സ്വദേശി ഫവാസ് ബൈക്കുമായി രക്ഷപ്പെട്ടു.തുടർന്ന് പോലീസെത്തി മറ്റു രണ്ടു പേരെ പരിശോധിച്ചപ്പോഴാണ് ഒരു തോക്കും രണ്ടു കത്തിയും കണ്ടെത്തിയത്....