ശിവഗിരി : ശിവഗിരി മഠത്തില്‍ വര്‍ഷംതോറും നടത്തിവരാറുള്ള വിദ്യാര്‍ത്ഥികളുടെ അവധിക്കാല പഠനക്യാമ്പിന്‍റെ രജിസ്ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു. ശിവഗിരി മഠത്തിലെ സംന്യാസിമാരാണ് ക്യാമ്പ് നയിക്കുക. പുതിയ അദ്ധ്യയനവര്‍ഷത്തില്‍ 8-ാം ക്ലാസ്സ് മുതല്‍ 12 വരെ പഠിക്കുന്ന കുട്ടികള്‍ക്കായുള്ള പഠനക്യാമ്പ് ഏപ്രില്‍ 5 നു തുടങ്ങി 11 നു അവസാനിക്കും. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് താമസ ഭക്ഷണ സൗകര്യം ശിവഗിരിമഠത്തില്‍ തന്നെയായിരിക്കും.
പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ശിവഗിരി മഠം ഓഫീസില്‍ ഏപ്രില്‍ 3-ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് രാവിലെ 10 നും വൈകുന്നേരം 5 നും ഇടയ്ക്ക് 04702602807, 9400066230 അസംഗാനന്ദഗിരിസ്വാമി - 9048963089 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.