മദ്യലഹരിയിൽ സ്ത്രീകളെ ആക്രമിച്ചു, കേസെടുത്തതോടെ മുങ്ങി: പിടികിട്ടാപ്പുള്ളി കൊച്ചുകുട്ടൻ പിടിയിൽ

തിരുവനന്തപുരം: വിതുരയിൽ സ്ത്രീകളെ ആക്രമിച്ച കേസിൽ പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ച യുവാവ് പിടിയിൽ. മരുതാമല മക്കി വട്ടക്കുഴി മുകളിൽ തടത്തരികത്തു വീട്ടിൽ കൊച്ചുകുട്ടൻ എന്ന് വിളിക്കുന്ന അജയനെ(38)യാണ് വിതുര പൊലീസ് പിടികൂടിയത്. മദ്യപിച്ച് മക്കി സ്വദേശിനികളായ സ്ത്രീകളെ കയ്യേറ്റം ചെയ്ത കേസിൽ ആണ് ഇയാൾ പിടിയിലായിരിക്കുന്നത്. സംഭവ ശേഷം ഒളിവിൽ പോയ അജയനെ പൊലീസിന് പിടികൂടാൻ കഴിയാതെ വന്നതോടെ 2020ൽ ഇയാളെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉൾപ്പടെ പലയിടങ്ങളിലായി ഒളിവിൽ കഴിഞ്ഞ അജയൻ മലയിൻകീഴ് ശാന്തംമൂലയിൽ ഉള്ളതായി വിവരം പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ അജയനെ പൊലീസ് പിടികൂടുകയായിരുന്നു. വിതുര സി.ഐ അജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.